ഗർഭിണിയാണെന്ന വാർത്തക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് താരം വിദ്യാബാലൻ.വിവാഹിതരായ സ്ത്രീകൾ ആശുപത്രിയിൽ പോയാൽ ഗർഭിണിയാണെന്നാണോ കരുതേണ്ടത് എന്നും വിദ്യാബാലൻ ചോദിക്കുന്നു.
താൻ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല.ജനസംഖ്യ കൂടി വരുന്ന പശ്ചാത്തലത്തിൽ ചിലർക്കെങ്കിലും കുട്ടികൾ ഉണ്ടാകാതിരിക്കുന്നതല്ലേ നല്ലതെന്നും വിദ്യ ചോദിക്കുന്നു.

കുട്ടികളുണ്ടാവുക എന്നത് തന്റേയും ഭർത്താവ് സിദ്ധാർത്ഥിന്റേയും വ്യക്തിപരമായ കാര്യമാണ്.സ്വകാര്യതയിലേക്ക് കൈ കടത്താൻ ആരും വരേണ്ടെന്ന് വിദ്യാബാലൻ തീർത്തു പറഞ്ഞു.













