കേരളത്തിലെ കെ.പി.സി.സിക്ക് തലയില്ല: കോടിയേരി


തിരുവനന്തപുരം : ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് രാജ്ഭവനുകളെ ഉപയോഗിക്കുകായാണ്.


ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളെല്ലാം ആര്‍.എസ്.എസ് കൈയടക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രതാപകാലം അസ്തമിച്ചു. കേരളത്തിലെ കെപിസിസിക്ക് തലയില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ഇ.എം.എസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.


രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ ശരിയായ ബദലായ ഇടതുപക്ഷത്തിന് ജനങ്ങള്‍ വോട്ടുചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



Sharing is Caring