വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു


വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന്‍ കോര്‍മത്ത് മുഹമ്മദ് ഷബീര്‍(22) ആണ് കുത്തേറ്റ് മരിച്ചത്. കരുളായി പിലാക്കോട്ടുപാടത്ത് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സംഭവത്തിലെ പ്രതികളായ മൂന്ന് പേരെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരുളായി കൊളവട്ടം സ്വദേശി പണിക്കേവീട്ടില്‍ മുനീര്‍, കരുളായി പിലാക്കോട്ടുപാടം താഴത്തേപീടിക റസാഖ്, മുഹസീര്‍ എന്നിവര്‍ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കരുളായിയിലെ തുണിക്കടയിലെ സെയില്‍സ്മാനായിരുന്നു ഷബീര്‍. മാതാവ്: മുണ്ടോടന്‍ സക്കീന, സഹോദരങ്ങള്‍ സജ്‌ന, ഷഫീഖ്, ഷഹിന.




Sharing is Caring