വ്രതശുദ്ധിയുടെ നിറവില്‍ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ആഘോഷിക്കും


1816652456തശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി, തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ സംസ്ഥാനത്തെ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും.തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം. ദാനധര്‍മങ്ങളിലും പ്രാര്‍ഥനയിലും മുഴുകിയ നോമ്പിന്റെ ദിനങ്ങള്‍ പിന്നിട്ട വിശ്വാസികള്‍ പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പ്രാര്‍ഥനയ്ക്കായി ഒത്തുചേരും. പരസ്പരം ആശംസ കൈമാറിയും സ്നേഹം പങ്കുവച്ചും സൌഹൃദം പുതുക്കിയുമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാളിനുമുന്നോടിയായി ചൊവ്വാഴ്ച ഫിത്വര്‍ സക്കാത്ത് വിതരണം നടന്നു. മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദ് ആസംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ് ദിനത്തില്‍ ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേരുന്നു. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശങ്ങള്‍ പടര്‍ത്തിക്കൊണ്ട് എല്ലാ മനസ്സുകളുടേയും ഒരുമ ഉറപ്പിക്കുന്നതാവട്ടെ ഈ ഈദ് ദിനമെന്ന് അദ്ദേഹം ആശംസിച്ചു.




Sharing is Caring