വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് വി എസ് സന്ദര്‍ശിച്ചു; പൊലീസ് പ്രതികള്‍ക്ക് അനുകൂല നിലപാടെടുത്തെന്നും വി എസ്


പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയാവുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത സഹോദരിമാരുടെ വീട് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.


കുട്ടിയുടെ മാതാപിതാക്കളൈ ആശ്വസിപ്പിച്ച വി എസ് പൊലീസ് പ്രതികള്‍ക്ക്അനുകൂലമായാണ് നീങ്ങിയതെന്ന് ആരോപിച്ചു. നീതികേട് കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. സി പി എം നേതാക്കള്‍ക്ക് സംഭവുമായി ബന്ധമുണ്ടെന്നത് കെട്ടിച്ചമച്ച കഥയാണ്. കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്നും വി എസ ് പറഞ്ഞു.




Sharing is Caring