വാളയാര്‍ പീഡനം: പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്


വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലതാമസമുണ്ടാക്കിയ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. രണ്ടു മാസം മുമ്പ് നടന്ന മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും അത് ദുരൂഹമരണമാക്കി ലാഘവത്തോടെ കാണുകയാണ് പൊലിസ് ചെയ്തത്.


പൊലിസിന്റെ ഈ നിഷ്‌ക്രിയത്വമാണ് നാലാംക്ലാസുകാരിയായ രണ്ടാമത്തെ കുട്ടിയുടെയും മരണത്തിനിടയാക്കിയത്. ഈ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇതു ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതിനെല്ലാം പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

പാലക്കാട്ടെ ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണം. പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കാനും സര്‍ക്കാര്‍ തയാറാവണമെന്ന് വി.എസ് ആവശ്യപ്പെട്ടു.



Sharing is Caring