സൊമാലിയയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അടിയന്തര സന്ദര്‍ശനം നടത്തി


സൊമാലിയയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടിയന്തരമായി സന്ദര്‍ശനം നടത്തി.


ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം സൊമാലിയയിലെത്തിയത്. പട്ടിണിയും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും സൊമാലിയയില്‍ രൂക്ഷമായ സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനം. പട്ടിണി മൂലം ദിനംപ്രതി നിരവധിപ്പേരാണ് സൊമാലിയയില്‍ മരിക്കുന്നത്. ലോക രാജ്യങ്ങള്‍ ഇതിനെതിരേ രംഗത്തെത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


കഴിഞ്ഞ ചൊവ്വാഴ്ച വരള്‍ച്ച ദേശീയ ദുരന്തമായി സൊമാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സോമാലിയയിലെ സ്ഥിതി മറികടക്കാന്‍ 6 ബില്യണ്‍ ഡോളര്‍ എങ്കിലും വേണ്ടിവരുമെന്നാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്.



Sharing is Caring