എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ മധുരം കൈമാറി ഇന്ത്യയും പാകിസ്താനും. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) പാകിസ്താന് സൈനികര്‍ക്ക് മധുരം നല്കി.
പാകിസ്താന് ഇന്ത്യക്കും മധുരം കൈമാറി. പാക് സ്വാതന്ത്ര്യദിനമായ ഇന്നലെ ഇന്ത്യക്ക് പാക് സൈന്യം മധുരം നല്‍കിയിരുന്നു.
ബംഗ്ലാദേശ് അതിര്‍ത്തിയിലും അതിര്‍ത്തി രക്ഷാ സേന മധുരം പങ്കിട്ടു. അഗര്‍ത്തലയില്‍ ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ്സിനാണ് ബിഎസ്എഫ് മധുരം നല്‍കിയത്.













