യുവസാഗരം ഇന്ന്


dyfi-581650_581770‘വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്ക്കൊപ്പം’’മുദ്രാവാക്യമുയര്‍ത്തി തിങ്കളാഴ്ച ഡിവൈഎഫ്ഐ 14 ജില്ലാകേന്ദ്രത്തിലും ‘യുവസാഗരം’ സംഘടിപ്പിക്കും. ലക്ഷക്കണക്കിന് യുവജനങ്ങള്‍ അണിനിരക്കുന്ന യുവസാഗരം വൈകിട്ട് നാലിന് ആരംഭിക്കും. തലസ്ഥാനത്ത് ശംഖുംമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


എറണാകുളത്ത് പള്ളുരുത്തി വെളിയില്‍ മന്ത്രി ഇ പി ജയരാജനും ആലപ്പുഴയില്‍ മന്ത്രി ജി സുധാകരനും ഉദ്ഘാടനംചെയ്യും. തൃശൂരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോഴിക്കോട്ട് പിബി അംഗം എം എ ബേബിയും കണ്ണൂരില്‍ പിബി അംഗം ബൃന്ദ കാരാട്ടും ഉദ്ഘാടനംചെയ്യും. കൊല്ലത്ത് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. യുവസാഗരത്തില്‍ അണിചേരാന്‍ മുഴുവന്‍ യുവജനങ്ങളോടും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.




Sharing is Caring