വരള്‍ച്ച കേരളത്തിന്റെ വളര്‍ച്ചയ്ക്കു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉമ്മന്‍ചാണ്ടി


കടുത്ത വരള്‍ച്ച കേരളത്തിന്റെ വളര്‍ച്ചയ്ക്കു പ്രതിസന്ധി സൃഷ്ടിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാലും വളര്‍ച്ചയുടെ പാതയിലെത്തിക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുളളത്. പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ നടപടിക്രമങ്ങള്‍ ലളിതമാക്കണം. പദ്ധതികളില്‍ അര്‍ഥവത്തായ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വാര്‍ഷിക പദ്ധതിയുടെ 15% മാത്രമേ പദ്ധതി അവസാനിക്കുന്ന മാര്‍ച്ചില്‍ ചെലവഴിക്കാനാകൂ എന്ന തരത്തില്‍ വാര്‍ഷിക പദ്ധതി നിര്‍വഹണം സംസ്ഥാന സര്‍ക്കാര്‍ ക്രമപ്പെടുത്തുമെന്നും പ്രാദേശിക ഭരണകൂടങ്ങളും ഇതുപോലെ പദ്ധതി ക്രമപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ജനകീയാസൂത്രണ പദ്ധതി സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പദ്ധതിയുടെ 80% മാര്‍ച്ചില്‍ തിരക്കിട്ടു ചെലവഴിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




Sharing is Caring