വയനാട്ടിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭൂമിയിടപാട് പരിശോധിക്കും: ജേക്കബ് തോമസ്


jacob-thomas-ipsസുല്‍ത്താന്‍ ബത്തേരി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടിലെ മുള്ളന്‍ കൊല്ലിയിലെ ആദിവാസികളുടെ ഭൂമി സന്ദര്‍ശിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം വയനാട്ടില്‍ നടന്ന ഭൂമിയിടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വയനാട്ടില്‍ ആദിവാസികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭൂമികള്‍ മറിച്ചുവിറ്റുവെന്നും ഭൂമിയിടപാടുകളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് വയനാട്ടില്‍ എത്തിയത്.




Sharing is Caring