പണക്കാരന്റെ തെറ്റിന് ദുരിതമനുഭവിക്കുന്നത്‌ സാധാരണക്കാരെന്ന് നടന്‍ വിജയ്


കള്ളപ്പണം തടയുന്നതിനായി സര്‍ക്കാര്‍ ഉയര്‍ന്ന നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് മൂലം രാജ്യത്തെ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്ന്‌ തമിഴ് സൂപ്പര്‍ താരം വിജയ്. രാജ്യത്തെ 20 ശതമാനം വരുന്ന സമ്പന്നര്‍ ചെയ്ത തെറ്റിന് ദുരിതം മുഴുവന്‍ പേറുന്നത് 80 ശതമാനം വരുന്ന സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.പട്ടിണിമാറ്റാനും മരുന്ന് വാങ്ങാനുമായി പുറത്തിറങ്ങുന്ന പൊതുജനങ്ങള്‍ ഒന്നുമില്ലാതെയാണ് തിരിച്ചു വരുന്നത്. ദിവസക്കൂലിക്ക് ചെറുകിട സ്ഥാപനങ്ങളിലും മാളുകളിലും തീയേറ്ററിലും പണിയെടുക്കുന്ന ധാരാളം ആളുകളെ കാര്യമായി പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നും ഇളയദളപതി പറഞ്ഞു. നോട്ട് പ്രതിസന്ധി മൂലം ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചതും പണത്തിനായി വരി നിന്ന് വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചതും വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring