വയനാട് മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ മൂന്ന്പേര്‍ രക്ഷപ്പെട്ടു


വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. 900 എന്ന സ്വകാര്യ എസ്റ്റേറ്റില്‍ എത്തിയ സായുധ സംഘം അന്യസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. ബന്ദിയാക്കിയ മൂന്നാമത്തെ തൊഴിലാളിയും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് രക്ഷപ്പെട്ടത്.


നാല് പേരടങ്ങുന്ന സായുധ സംഘമാണ് ഇന്നലെ 900 എസ്റ്റേറ്റിലെത്തി മൂന്ന് തൊഴിലാളികളെ ബന്ദികളാക്കിയത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.




Sharing is Caring