വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെ 95 റൺസിനു തകർത്ത് ഇന്ത്യ സെമിയിൽ


വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തകർത്തു.ഈ ജയത്തോടെ ഇന്ത്യ സെമിയിലെത്തി.95 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 38.1 ഓവറിൽ 74 റൺസിന് എല്ലാവരും പുറത്തായി.


72 പന്തിൽ 47 റൺസെടുത്ത ഓപ്പണർ പൂനം റാവത്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിരയിൽ 29 റൺസെടുത്ത സനാമിറും, 23 റൺസെടുത്ത നഹിദയും മാത്രമാണ് മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കു വേണ്ടി ഏക്താ ബിഷ്ത് അഞ്ചും മൻസി ജോഷി രണ്ടും വിക്കറ്റുകൾ നേടി.



Sharing is Caring