പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാ മാസ്റ്റര്‍ ഡെബിറ്റ് കാര്‍ഡുകളും പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുടുതല്‍ സുരഷിതമായ ഇഎംവി ചിപ്പ് കാര്‍ഡ് ഈ മാസം അവസാനം കാര്‍ഡുടമകള്‍ക്ക് ലഭിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് കാര്‍ഡ് മാറ്റിസ്ഥാപിക്കുന്നതെന്നും കാര്‍ഡ് മാറ്റിസ്ഥാപിക്കുന്നത് ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനമാണെന്നും പിഎന്‍ബി അറിയിച്ചു.













