കോഴിക്കോട്: വിരമിച്ച ഡിജിപി ടി.പി സെന്‍കുമാറിന് കിരണ്‍ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും മററും പാത പിന്‍തുടരാമെന്ന് ബിജെപി നേതാവ് കെ. സുരന്ദ്രന്‍. സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇരു മുന്നണികളുടെയും ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും നേരിട്ടു കണ്ട അദ്ദേഹം ഇനിയുള്ള കാലം ഈ നെറികേടുകള്‍ക്കെതിരെ പോരാടണം. സെന്‍കുമാര്‍ തന്റെ സര്‍വീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതെന്ന് സെൻകുമാർ പോസ്റ്റിൽ പറയുന്നു.

ഇപ്പോള്‍ അദ്ദേഹം സര്‍വതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്നും സുരേന്ദ്രന്റെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു













