നടിക്കെതിരായ അക്രമം; ജാമ്യത്തിനെത്തിയവരെ തിരിച്ചറിഞ്ഞ് ഫെനി


യുവനടി ആക്രമണത്തിനിരയായ കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം എടുത്തു നല്‍കണമെന്നാവശ്യപ്പെട്ട് വന്നവരില്‍ ഒരാളെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ തിരിച്ചറിഞ്ഞു. പോലീസ് കാണിച്ച ചിത്രം ഫെനി തിരിച്ചറിയുകയായിരുന്നു.


ആലുവയിലെ അന്വേഷണ സംഘത്തിന്റെ ഓഫീസിലാണ് ഫെനിയെ പോലീസ് ചോദ്യം ചെയ്തത്. ഫെനിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.


സുനിയ്ക്ക് ജാമ്യം എടുത്തു നല്‍കണമെന്നാവശ്യപ്പെട്ട് മനോജ്, രാജേഷ് എന്നിവരാണ് തന്നെ കാണാന്‍ എത്തിയതെന്ന് ഫെനി വെളിപ്പെടുത്തിയിരുന്നു. കീഴടങ്ങാനുള്ള സഹായം മാത്രമാണ് താന്‍ ചെയ്തു കൊടുത്തത്. ഇവര്‍ പരസ്പരം സംസാരിക്കുന്നതില്‍നിന്നാണ് മാഡം എന്ന് വിളിക്കുന്നത് കേട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുനിക്കു കീഴടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് രണ്ടു പേര്‍ ഫെനിയെ സമീപിച്ചിരുന്നെന്ന് ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെനിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.



Sharing is Caring