വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍


കോയമ്പത്തൂരില്‍ വനിതാ പൊലീസുകാരിയെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


തിങ്കളാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായപ്പോള്‍ അറസ്റ്റ് വരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിന് തയ്യാറാവാതെ വന്നതോടെ, പൊലീസ് വിദ്യാര്‍ഥികളെ വണ്ടിയിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥന്‍ വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുകയായിരുന്നു.


വിദ്യാര്‍ഥികളിലൊരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.



Sharing is Caring