വനിതകളുടെ ലോകകപ്പ് ട്വന്റി20 മത്സരത്തിനിടെ പന്ത് കൊണ്ട പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താരത്തിന് പരുക്കേറ്റു


വനിതകളുടെ ലോകകപ്പ് ട്വന്റി20 മത്സരത്തിനിടെ പന്ത് കൊണ്ട പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താരത്തിന് പരുക്കേറ്റു. ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തിനിടെയാണ് ജാവരിയ ഖാന് പരിക്കേറ്റത്. വിന്‍ഡീസ് താരം ഷമീലിയ കോണെല്‍ എറിഞ്ഞ ബൗണ്‍സര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് പന്ത് ഹെല്‍മറ്റില്‍ ശക്തമായി കൊണ്ടത്.


താടിയെല്ലിനും കഴുത്തിനും പരുക്കേറ്റ ജാവരിയ മെതാനത്ത് തളര്‍ന്നു വീണു. ഉടന്‍തന്നെ ഇവരെ ഗ്രൗണ്ടിനു വെളിയില്‍ കൊണ്ടുപോകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴുത്തിനും താടിയെല്ലിനുമേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാവരിയ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.




Sharing is Caring