മണിക്കൊപ്പം മദ്യപിച്ചവരെ സംശയമുണ്ടെന്ന് സഹോദരന്‍


കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഔട്ട്ഹൗസായ പാഡിയില്‍ എത്തി ലക്കുകെട്ട് മദ്യപിച്ച തരികിട സാബു അടക്കമുള്ള സുഹൃത്തുക്കളെയും സഹായികളെയും സംശയമുണ്ടെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിക്ക് മദ്യം ഒഴിച്ച് കൊടുത്തവരാണ് മരണത്തിന് പിന്നിലെന്ന് സംശയമുണ്ട്. അരുണ്‍, വിപിന്‍, മുരുഗന്‍ എന്നിവരാണ് മണിക്കൊപ്പം എപ്പോഴുമുണ്ടായിരുന്നത്. ഇവര്‍ വെളുപ്പാന്‍ കാലത്ത് പോലും മണിക്ക് മദ്യം ഒഴിച്ചുകൊടുക്കാറുണ്ട്. കരള്‍ രോഗം മൂലം മണി മദ്യപാനം നിര്‍ത്തിയതാണ്. ഇവര്‍ക്ക് മദ്യപിക്കാന്‍ വേണ്ടി മണിയെ വീണ്ടും മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ക്രമതീതമായ തോതില്‍ മീഥെയ്ല്‍ ആല്‍ക്കഹോള്‍ എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്നത് പരിശോധിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.




Sharing is Caring