വഖഫ് ഭേ​ദഗതി നിയമത്തിനെതിരെ മുസ്ലിം ലീ​ഗ് സുപ്രീം കോടതിയിലക്ക്


വഖഫ് ഭേ​ദഗതി നിയമത്തിനെതിരെ മുസ്ലിം ലീ​ഗ് സുപ്രീം കോടതിയിലക്ക്. രാജ്യസഭാ എംപി ഹാരിസ് ബീരാൻ മുഖേന പികെ കുഞ്ഞാലികുട്ടിയാണ് ഹർജി സമർപ്പിക്കുക. കബിൽ സിബൽ അടക്കമുള്ളവരുമായും പികെ കുഞ്ഞാലികുട്ടി ചർച്ച നടത്തും. കഴിഞ്ഞ ദിവസം ബില്ല് പാർലെന്റ് പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോൺ​ഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പടെ നിയമത്തെ എതിർത്ത് രം​ഗത്ത് വന്നിരുന്നു. വഖഫ് ഭേദ​ഗതിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒന്നിച്ചായിരിക്കും സുപ്രീം കോടതി പരിഗണിക്കുക.




Sharing is Caring