ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല,വീണ്ടും ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി സെൻകുമാർ


ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ വീണ്ടും. ആര്‍.എസ.്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.


ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്നു പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. എന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.


അതേസമയം, ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയിരിക്കുന്നത്.



Sharing is Caring