നടിക്കെതിരെ അക്രമം കാണിച്ചവർ സിനിമാമേഖലയിൽ നിന്നുളളവർ തന്നെ,ഉറപ്പിച്ച് മന്ത്രി ജി സുധാകരൻ


നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതികൾ സിനിമാ മേഖലയിൽ നിന്നുളളവർ തന്നെയെന്ന് മന്ത്രി ജി സുധാകരൻ.കേസന്വേഷണം നിർണായക ഘട്ടത്തിലുളളപ്പോ‍ഴാണ് മന്ത്രിയുടെ തുറന്നു പറച്ചിൽ.സിനിമാ മേഖലയിൽ നിരവധി കൊളളരുതായ്മകൾ നടക്കുന്നുണ്ട്.അത്തരം കൊളളരുതായ്മകളുടെ ഭാഗമായാണ് ഇതൊക്കെ നടക്കുന്നത്.മലയാള സിനിമയിൽ കടുത്ത ഗ്രൂപ്പിസം നിലനിൽക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.ഇന്ത്യയിൽ മറ്റൊരു സിനിമാ ഇൻഡസ്ട്രിയിലും ഇത്രയും ഗ്രൂപ്പിസമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


കേസില്‍ പോലീസുകാരെയും മന്ത്രി ന്യായീകരിക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പോലീസുകാരെ കുറ്റപ്പെടുത്താനാവില്ലെന്നും പൊതുമരാമത്ത് മന്ത്രി അഭിപ്രായപ്പെടുന്നു.




Sharing is Caring