ലോട്ടറിക്ക് 12 ശതമാനവും ഹോട്ടല്‍ മുറിക്ക് 18 ശതമാനവും ജി.എസ്.ടി


ചരക്കുസേവന നികുതി(ജി.എസ്.ടി) സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലിന്റെ 17ാമത് യോഗത്തിലാണ് ഇന്ന് തീരുമാനം ഉണ്ടായത്. 2500 മുതല്‍ 7500 രൂപ വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും 7500ന് മുകളിലുള്ളവയ്ക്ക് 28 ശതമാനവും ജി.എസ്.ടി ചുമത്തും. ജി.എസ്.ടി സമ്പ്രദായത്തിന്റെ ഉദ്ഘാടനം ജൂണ്‍ 30ന് ഡല്‍ഹിയില്‍ വെച്ച് നടത്താന്‍ തീരുമാനമായി. ജി.എസ്.ടിയുടെ മറവില്‍ നിര്‍മ്മാതാക്കള്‍ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് തടയാന്‍ നികുതി നിരക്കിലെ മാറ്റം പ്രസിദ്ധപ്പെടുത്തണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ജൂലൈ 1 മുതലാണ് ജി.എസ്.ടി പ്രാബല്യത്തില്‍ വരിക.




Sharing is Caring