പുതുവൈപ്പിലെ പോലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പുതുവൈപ്പില്‍ സമരം നടത്തുന്നവരുടെ കുട്ടികളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരായ സമരം ശക്തമായിരിക്കെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
അതിനിടെ എല്‍.പി.ജി പ്ലാന്റിലെ തൊഴിലാളികള്‍ ജനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് വീണ്ടും സംഘര്‍ഷമുടലെടുത്തിരിക്കുകയാണ്. തൊഴിലാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ കൂടി നില്‍ക്കുകയാണ്. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. പിരിഞ്ഞു പോകണമെന്ന പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചും സമരക്കാര്‍ കൂടി നില്‍ക്കുകയാണ്.
സമരം ശക്തമായ സാഹചര്യത്തില്‍ എല്‍പിജി ടെര്‍മിനലിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐഒസി ഇക്കാര്യം അറിയിച്ചതായി സി.പി.എം നേതാവും എംഎല്‍എയുമായ എസ് ശര്‍മ്മ അറിയിച്ചു. ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *