ലോക്ക്ഡൗണ്‍ ഇളവ്: 5,000 കാറുകള്‍ വിറ്റഴിച്ച്‌ മാരുതി സുസുക്കി


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളുടെ ചുവടുപിടിച്ച്‌, പ്ളാന്റുകളും ഷോറൂമുകളും തുറന്ന മാരുതി സുസുക്കി, കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറ്റഴിച്ചത് 5,000 കാറുകള്‍. സ്‌റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്രിംഗ് പ്രൊസിജ്വര്‍സ് (എസ്.ഒ.പി) സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കി 1,350 ഷോറൂമുകളും 300 ട്രൂ വാല്യൂ ഔട്ട്‌ലെറ്റുകളുമാണ് മാരുതി തുറന്നത്. മനേസര്‍, ഗുഡ്‌ഗാവ് പ്ളാന്റുകളും മാരുതി തുറന്നിരുന്നു.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എസ്.ഒ.പിയെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിചി അയുകാവ പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും മാരുതി ഏ‌ര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന വാഹനം ഡീലര്‍ഷിപ്പില്‍ നിന്ന് വീട്ടിലെത്തിക്കും. മാരുതി സുസുക്കി ഇന്ത്യയില്‍ ആകെ 3,086 ഷോറൂമുകളാണ് ഉള്ളത്. റെഡ് സോണുകളില്‍ ഉള്‍പ്പെടാത്ത, മറ്റു ഷോറൂമുകളും വൈകാതെ തുറക്കുമെന്ന് കെനിചി അയുകാവ പറഞ്ഞു.




Sharing is Caring