പ്രിമിയര്‍ ലീഗില്‍ ഇന്നുമുതല്‍ പരിശീലനം


ഇംഗ്ളീഷ് പ്രിമിയര്‍ ലീഗില്‍ ഇന്നുമുതല്‍ ടീമുകള്‍ക്ക് ചെറു സംഘങ്ങളായി പരിശീലനം തുടങ്ങാനാകുമെന്ന് ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രിമിയര്‍ ലീഗ് പുനരാരംഭിക്കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ ആദ്യ പടിയായാണ് ചെറിയ സംഘങ്ങളായി പരിശീലനം തുടങ്ങുന്നത്.ഇന്നലെ ലീഗിലെ 20 ക്ളബുകളുടെയും അധികൃതരുമായി അസോസിയേഷന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.ഇതേത്തുടര്‍ന്നാണ് പരിശീലനത്തിനുളള അനുമതി.കൊവിഡ് മാനദണ്ഡമനുസരിച്ചുള്ള നിയന്ത്രണങ്ങളോടെയാണ് പരിശീലനം. അയല്‍രാജ്യങ്ങളായ ജര്‍മ്മനിയില്‍ മത്സരങ്ങളും സ്പെയ്ന്‍,ഇറ്റലി എന്നിവിടങ്ങളില്‍ പരിശീലനവും പുനരാരംഭിച്ച സാഹചര്യത്തിലാണ് ഇംഗ്ളണ്ടും തീരുമാനമെടുത്തത്.




Sharing is Caring