ലോകത്ത് പുതുവര്‍ഷം പിറന്നു; 2017 ആദ്യമെത്തിയത് പെസഫിക് ദ്വീപുകളില്‍


ഓക്ലന്‍ഡ്: ലോകത്ത് പുതുവര്‍ഷം പിറന്നു. പെസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബതി ദ്വീപുകളിലാണ് 2017 ആദ്യമെത്തിയത്. ഇന്ത്യന്‍ സമയം മൂന്നരയ്ക്കാണ് ഇവിടെ പുതുവര്‍ഷം പിറന്നത്.


ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡാണ് പിന്നീട് പുതുവര്‍ഷം ആദ്യം വിരുന്നെത്തിയ ലോക നഗരം. ഇന്ത്യന്‍ സമയം നാലരയ്ക്ക് ആയിരുന്നു ഓക്ലന്‍ഡ് പുതുവര്‍ഷത്തിലേറ്റ് ചുവടുവെച്ചത്.


സ്കൈ ടവറിലെ കരിമരുന്ന് പ്രയോഗങ്ങളോടെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഓക്ലന്‍ഡിലെ ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത്. ആയിരങ്ങളാണ് ആഘോഷങ്ങള്‍ക്കായി ഇവിടെ തടിച്ചുകൂടിയത്.
ന്യൂസിലന്‍ഡിന് പിന്നാലെ സിഡ്നിയും ഹൊബാര്‍ട്ടും ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ നഗരങ്ങളും 2016 പിന്നിട്ടു.



Sharing is Caring