വാഷിങ്ടണ്‍: ഇനിയും പിടിതരാതെ കൊറോണ എന്ന മഹാമാരി ലോകത്തെയാകെ ആശങ്കപ്പെടുത്തുകയാണ്. ഇതുവരെ രോഗം ബാധിച്ചവര്‍ ഒന്നരക്കോടി കവിഞ്ഞു. അമേരിക്കയില്‍ സ്ഥിതി സങ്കീര്‍ണമായിത്തന്നെ തുടരുകയാണ്. 40.28 ലക്ഷം കടന്നുിരിക്കുകയാണ് ഇവിടെ രോഗബാധിതരുടെ എണ്ണം. അതേ സമയം, 91 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ ലോകത്താകമാനം രോഗമുക്തരായി.
ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരാണ് കൂടുതലും മരണത്തിന് കീഴ്പ്പെടുന്നത്. 6.18 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ രോഗബാധിതരായിട്ടുള്ളവരില്‍ ഒരു ശതമാനം പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

അമേരിക്കയില്‍ ഏഴാം ദിവസവും തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം 60,000 കടന്നു. 1,112 പേര് കഴിഞ്ഞ ദിവസം മാത്രം മരിച്ചു.
പിന്നാലെയുള്ളത് ബ്രസീലാണ്. 21.66 ലക്ഷം പേര്.
മൂന്നാമുള്ളത് ഇന്ത്യയാണ്. 11.94 ലക്ഷം. മരണം 28000. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനസാന്ദ്രത കൂടുതലുള്ളതിനാലാണ് സമ്ബര്‍ക്കം വഴിയുള്ള രോഗപകര്‍ച്ച ഇത്രയും വേഗത്തിലാകുന്നത്. കേരളത്തിലും ദിനം പ്രതി രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.













