ചൈനയില്‍ തിയറ്ററുകള്‍ തുറന്നു; കോവിഡിനിടയിലും ടിക്കറ്റ് വിറ്റത് 4 ലക്ഷം ഡോളറിന്


ബെയ്ജിങ് : ചൈയില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ച്‌ തീയറ്ററുകള്‍. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സിനിമ മാര്‍ക്കറ്റാണു ചൈന. കോവിഡ് മൂലം കഴിഞ്ഞ ആറു മാസമായി അടഞ്ഞകിടക്കുകയാണ് തീയറ്ററുകള്‍.


അതേ സമയം, പ്രദര്‍ശനം ആരംഭിച്ചെങ്കിലും 30 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ അനുവദിക്കുന്നുള്ളൂ. എന്നാല്‍, 4 ലക്ഷം ഡോളറിന്റെ ടിക്കറ്റാണു പല പ്രമുഖ ഓണ്‍ലൈന്‍ കമ്ബനികളും കഴിഞ്ഞ ദിവസം വിറ്റത്.


അടയാളപ്പെടുത്തിയ സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ. കൂടാതെ, താപനില പരിശോധിച്ചാണ് ആളുകളെ അകത്തു കയറ്റുന്നത്. മാസ്‌ക് നിര്‍ബന്ധം. ചൈനയിലെ തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള പ്രതികരണം കാത്തിരിക്കുകയാണ് ഹോളിവുഡ് അടക്കമുള്ള സിനിമാ കേന്ദ്രങ്ങള്‍.



Sharing is Caring