ഇന്ത്യയുടെ അത്യാധുനിക ഡ്രോണ്‍ എത്തി; ഇനി ഇരുട്ടില്‍ ഒളിക്കുന്ന ശത്രുവിനെയും കണ്ടെത്തും


ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നം കണക്കിലെടുത്ത് അത്യാധുനിക ഡ്രോണുമായി ഇന്ത്യ. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) ആണ് ഭാരത് എന്ന പേരില്‍ ഡ്രോണ്‍ നിര്‍മിച്ച്‌ സേനയ്ക്കു കൈമാറിയത്. ഡിആര്‍ഡിഒയുടെ ഛണ്ഡിഗഡ് ലാബിലാണ് ഡ്രോണ്‍ വികസിപ്പിച്ചത്.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ സ്വയം തീരുമാനങ്ങളും എടുക്കാനാവും വിധമാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുക. ഏതുതരം കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനാകും വിധമാണ് ഡ്രോണിനെ തയ്യാറാക്കിയിരിക്കുന്നത്്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വ്യക്തമായ നിരീക്ഷണത്തിനു സഹായിക്കുന്ന ഭാരത് ഡ്രോണ്‍, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഉടനീളം കര്‍മനിരതമായിരിക്കും.
ഇരുട്ടിലും കാണാനുള്ള നൂതന സംവിധാനം, കൊടുങ്കാട്ടിലും ഒളിച്ചിരിക്കുന്ന മനുഷ്യരെ കണ്ടെത്താനുള്ള ശേഷി എന്നിവ ഭാരത് ഡ്രോണിന്റെ സവിശേഷതകളാണ്. ലോകത്തില്‍ ഏറ്റവും വേഗത്തിലും അനായാസവുമായി ചലിക്കാന്‍ കഴിവുള്ളതും ഭാരം കുറഞ്ഞതുമായ നിരീക്ഷണ ഡ്രോണ്‍ ആണിതെന്നു ഡിആര്‍ഡിഒ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.




Sharing is Caring