ലോകത്തിലെ സമ്പന്നരില്‍ ഒന്നാമന്‍ ജെഫ് ബെസോസ്, മുകേഷ് അംബാനി ഇന്ത്യക്കാരില്‍ ഒന്നാമന്‍


ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കിയാംണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ കുതിപ്പ്. ഇതാദ്യമായാണ് ബെസോസ് ലോക സമ്പന്നരില്‍ ഒന്നാമനാകുന്നത്. 112 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിലാണ് ബെസോസ് ഒന്നാമതെത്തിയിരിക്കുന്നത്.


119 ഇന്ത്യക്കാര്‍ ഫോബ്സിന്റെ സമ്പന്ന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍തന്നെ 18 പേര്‍ പുതുമുഖങ്ങളാണ്. മലയാളിയായ എംഎ യൂസഫലി 388-ാം സ്ഥാനത്തുണ്ട്. അഞ്ച് ബില്യണ്‍ ഡോളറാണ് യുസഫലിയുടെ ആസ്തി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സ്ഥാനത്തിലും ഇടിവുണ്ടായി. കഴിഞ്ഞതവണത്തെ പട്ടിക പ്രകാരം 544ാം സ്ഥാനത്തായിരുന്ന ട്രംപ് 766ാം സ്ഥാനത്തായി. 3.1 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി.


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്കാരന്‍. പട്ടികയില്‍ 19ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. 18.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അസിം പ്രേംജി (58), ലക്ഷ്മി മിത്തല്‍ (62), ശിവ് നാദാര്‍ (98), ദിലിപ് സംഘ് വി (115) തുടങ്ങിയവരാണ് സമ്പന്നരായ ഇന്ത്യക്കാരില്‍ മുന്നിട്ടുനില്‍ക്കുന്നവര്‍



Sharing is Caring