20 വയസ്സില്‍ താഴെയുള്ളവരുടെ ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ അഭിമാനമായി ഇന്ത്യയുടെ ഹിമ ദാസ്. 18 കാരിയായ ഹിമദാസ് 400 മീറ്ററില്‍ സ്വര്‍ണം നേടി.51.46 സെക്കന്‍ഡിലാണ് ഹിമ ഓടിയെത്തിയത്. റൊമാനിയയുടെ മികോലസ് വെള്ളിയും അമേരിക്കയുടെ ടെയ്ലര് മന്സന് വെങ്കലവും നേടി.കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാം സ്ഥാനം നേടിയ ഹിമ ദാസ് ഈയിടെ ഗുവാഹട്ടിയില്‍ നടന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ റെക്കോഡിട്ടിരുന്നു. അണ്ടര്‍ 20 ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന രണ്ടാം താരമാണ് ഹിമ ദാസ് . നേരത്തെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടിയിരുന്നു. ഹീറ്റ്സിലും സെമിയിലും ഓടിയെത്തിയതിനേക്കാള് കുറഞ്ഞ സമയത്തിനാണ് ഹിമ ദാസ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്. അസമിലെ ധിംഗ് ഗ്രാമത്തിന്റെ അഭിമാനമായ ഹിമ ഫുട്ബോളില്‍ നിന്നാണ് 2016 ല്‍ അത്ലറ്റിക്സ് കരിയറിലേക്ക് മാറുന്നത്.അണ്ടര്‍ 20 ചാമ്ബ്യന്‍ഷിപ്പില്‍ ഇതു കൂടാതെ രണ്ട് വെങ്കലമാണ് ഇന്ത്യക്കുള്ളത്. സീമ പുനിയ 2002 ല്‍ വെങ്കലവും നവജീത് കൗര്‍ ധില്ലന് 2014 ല്‍ വെങ്കലവും നേടിയിരുന്നു.













