ലോ അക്കാദമിക്കു മുന്നില്‍ കെ മുരളീധരന്‍ എം.എല്‍.എ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെത്തി. അക്കാദമിയിലെ സമരം കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് സമരവേദിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുരളീധരന്‍ സമരത്തിനിറങ്ങിയത്. കോണ്‍ഗ്രസ് നേതാവെന്നതിനപ്പുറം പ്രദേശത്തെ ജനപ്രതിനിധി കൂടിയാണദ്ദേഹം. പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കാത്ത അദ്ദേഹത്തിന്റെ നിലപാടിനെ അഭിന്ദിക്കുന്നുവെന്നും ആന്റണി പറഞ്ഞു.














