ലോ അക്കാദമി നാളെ തുറക്കില്ല; അനിശ്ചിത കാലത്തേക്ക് അടച്ചതായി മാനേജ്‌മെന്റ്


വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്ന് പൂട്ടിയ തിരുവനന്തപുരത്തെ കേരള ലോ അക്കാദമി നാളെ തുറക്കില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളജ് തുറക്കുന്നത് നീട്ടിയത്. അനിശ്ചിതകാലത്തേക്ക് കോളജ് തുറക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.


നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു, എ.ഐ.എസ്.എഫ്, എം.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പിന്മാറ്റം. തിരുവനന്തപുരം ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ പഠിപ്പുമുടക്കും.




Sharing is Caring