ലിഗയുടെ കൊലപാതകം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചു


തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പൊലീസ്​ കസ്​റ്റഡിയിലുളള രണ്ട്​ പേര്‍ കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്​റ്റ്​ ഉടന്‍ ഉണ്ടായേക്കും. നിലവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രദേശവാസികളായ രണ്ട്​ പേരാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​.


പീഡനശ്രമത്തിനിടെയാണ്​ ലിഗ കൊല്ലപ്പെട്ടതെന്നാണ്​ കസ്​റ്റഡിയിലുള്ള ഒരാളുടെ മൊഴി. ഇതിന്​ വിരുദ്ധമായ മൊഴിയാണ്​ രണ്ടാമന്‍ നല്‍കിയിരിക്കുന്നത്​. ലീഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്​ കൊലപാതകമെന്ന മൊഴി രണ്ടാമന്‍ നല്‍കിയതായാണ്​ സൂചന.


മൊഴികളിലെ വൈരുധ്യം പൊലീസ്​ പരിശോധിക്കുന്നുണ്ട്​. ലിഗയുടെ ആന്തരികാവയങ്ങളുടെ ശാസ്​ത്രീയ പരിശോധനഫലം കൂടി പുറത്ത്​ വന്നതിന്​ ശേഷം ​കേസില്‍ തുടര്‍നടപടികളിലേക്ക്​ നീങ്ങുമെന്നാണ്​ സൂചന.



Sharing is Caring