തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുളള രണ്ട് പേര് കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. നിലവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
പീഡനശ്രമത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടതെന്നാണ് കസ്റ്റഡിയിലുള്ള ഒരാളുടെ മൊഴി. ഇതിന് വിരുദ്ധമായ മൊഴിയാണ് രണ്ടാമന് നല്‍കിയിരിക്കുന്നത്. ലീഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്ന മൊഴി രണ്ടാമന് നല്‍കിയതായാണ് സൂചന.

മൊഴികളിലെ വൈരുധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ലിഗയുടെ ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനഫലം കൂടി പുറത്ത് വന്നതിന് ശേഷം കേസില്‍ തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.













