ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മായിലിനെ സൈന്യം വധിച്ചു


ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ അബു ഇസ്മായില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൈന്യവും സി‌ആര്‍‌പി‌എഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അബു ഇസ്മായിലിനെ കൊലപ്പെടുത്തിയത്. എട്ട് അമര്‍‌നാഥ് തീര്‍ത്ഥാടകരെ കൊലപ്പെടുത്തിയ അട്ടിമറിയുടെ ബുദ്ധികേന്ദ്രമായിരുന്നു അബു ഇസ്മായില്‍.


തീര്‍ഥാടകര്‍ക്ക് അകമ്പടി പോയ പോലീസ് വാഹനങ്ങള്‍കക്കു നേരെയാണ് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. പതിനേഴു വര്‍ഷത്തിനു ശേഷമാണ് അമര്‍നാഥ് യാത്രക്കു നേരേ ആക്രമണമുണ്ടായത്. മൂന്നു പേരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ജമ്മു കശ്മീര്‍ ഗവര്‍ണറും ഉന്നതതല യോഗം വിളിച്ചിരുന്നു.




Sharing is Caring