ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുന നദിയില്‍ ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 22 ആയി. 60 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
12 പേരെ നേരത്ത രക്ഷപ്പെടുത്തിയിരുന്നു. കാണാതായ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. ഹരിയാനയിലേക്കു പോവുകയായിരുന്നു. ആളു കൂടിയതാണ് അപകട കാരണമെന്ന് ജില്ലാ മജസ്‌ട്രേറ്റ് പറഞ്ഞു. 20പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 60 പേരാണ് യാത്ര ചെയ്തിരുന്നത്.
പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സന്നാഹവും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അതിനിടെ, സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.












