റ​ഫാ​ല്‍: ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ള്‍ തെ​ളി​വാ​കു​മോ?; വി​ധി ഇ​ന്ന്


ന്യൂ​ഡ​ല്‍​ഹി: ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ള്‍ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ല്‍ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ മോ​ദി സ​ര്‍​ക്കാ​രി​നു ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ ഡി​സം​ബ​റി​ലെ വി​ധി പു​തി​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​പ​രി​ശോ​ധി​ക്കാ​മോ എ​ന്നാ​ണ് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്.


പ​ത്രം പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, ബി​ജെ​പി മു​ന്‍ നേ​താ​ക്ക​ളാ​യ യ​ശ്വ​ന്ത് സി​ന്‍​ഹ, അ​രു​ണ്‍ ഷൂ​രി എ​ന്നി​വ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍, ര​ഹ​സ്യ​രേ​ഖ​ക​ളാ​ണ് ചോ​ര്‍​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​വ തെ​ളി​വാ​യി സ്വീ​ക​രി​ക്ക​രു​തെ​ന്നു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്.


ദി ​ഹി​ന്ദു ചെ​യ​ര്‍​മാ​ന്‍ എ​ന്‍. റാ​മാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നു ചോ​ര്‍​ത്തി​യ രേ​ഖ​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ത് യ​ഥാ​ഥ രേ​ഖ​ക​ളാ​ണെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ്മ​തി​ച്ചു. വി​മാ​ന ഇ​ട​പാ​ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ സ​മാ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​തി​ര്‍​ത്തി​രു​ന്നെ​ന്നാ​ണ് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളെ​ത്തി​യ​ത്.

റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നാ​യി​രു​ന്നു, കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം ത​ള്ളി​ക്കൊ​ണ്ട് ഡി​സം​ബ​റി​ല്‍ കോ​ട​തി വി​ധി​ച്ച​ത്.



Sharing is Caring