റോയ് തോമസിനെ കൊന്നതിന് പിന്നില്‍ നാല് കാരണങ്ങള്‍:വെളിപ്പെടുത്തലുമായി ജോളി


കോഴിക്കോട്: കൂടത്തായിയിലെ കൂട്ടക്കൊലയില്‍ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലയ്ക്ക് പിന്നില്‍ നാലുകാരണങ്ങളെന്ന് പൊലീസ്. റോയി തോമസിന്‍റെ അമിത മദ്യപാനം, അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, ജോളിയുടെ അവിഹിതബന്ധങ്ങള്‍ ചോദ്യം ചെയ്തത്, പിന്നെ സ്ഥിരവരുമാനം ഉളളയാളെ വിവാഹം കഴിക്കാനും ജോളി ലക്ഷ്യമിട്ടെന്നും പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.


അതേസമയം, കൊലക്കേസില്‍ ജോളിയേയും മറ്റ് രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് പത്തുദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും താമരശേരി കോടതി ആറു ദിവസമേ അനുവദിച്ചുള്ളു. പ്രതികളെ ചോദ്യം ചെയ്തശേഷം കൂടത്തായിയില്‍ തെളിവെടുപ്പിനെത്തിക്കും.




Sharing is Caring