40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താന്‍ അവശ്യപ്പെട്ട് കൂവൈറ്റ് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റ് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം. കുവൈറ്റില്‍ നിര്‍മ്മാണ് മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താനാണ് കരട് നിര്‍ദേശം. വനിതാ എംപി സഫാ അല്‍ ഹാഷിമാണ് കരടുനിര്‍ദേശം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം വര്‍ധിക്കുകയും ജനസംഖ്യാ ഘടനയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഇതിലൂടെ കുറ്റകൃത്ത്യങ്ങള്‍ പെരുകാന്‍ സാധ്യതയുണ്ടെന്നും എംപിയുടെ കരടുനിര്‍ദ്ശത്ത് നിര്‍ദേശത്തില്‍ പറയുന്നു.

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞതും രോഗികളെയും വികലാംഗരെയും സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍, ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവര്‍, സ്ഥാപനങ്ങളില്‍ ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാര്‍, സ്‌പോണ്‍സര്‍ മാറി സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ തുടങ്ങിയവരെയൊക്കെ നാടുകടത്തണമെന്നാണ് സഫാ അല്‍ ഹാഷിം സമര്‍പ്പിച്ച കരടുനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *