റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യാത്ര തിരിക്കുന്ന പോര്‍ച്ചുഗല്‍ ടീമിന് യാത്രയയപ്പ് നല്കി പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാഴ്സെലോ റെബെലോ ഡി സൗസ. ലിസ്ബണിലെ നാഷണല്‍ കോച്ച് മ്യൂസിയത്തില്‍ വെച്ചാണ് പോര്‍ച്ചുഗല്‍ ടീമിന് ഓദ്യോഗികമായി പ്രസിഡന്റ് യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ റൊണാള്‍ഡോ താരങ്ങളെ അഭിസംബോധനം ചെയ്തു സംസാരിക്കുകയും ചെയ്തു. ജൂണ്‍ 15ന് സ്പെയിനിനു എതിരെയാണ് റഷ്യയില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ബെല്‍ജിയത്തിനോട് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. പോര്‍ച്ചുഗലിന്റെ അടുത്ത സൗഹൃദ മത്സരം ടുണീഷ്യക്കെതിരെയാണ്. സ്പെയിനും മൊറോക്കോയും ഇറാനും ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് പോര്‍ച്ചുഗല്‍.














