റിലയന്‍സ് പുതിയ സ്മാര്‍ട്ഫോണായ എല്‍.വൈ.എഫ്1 ഇന്ത്യയില്‍ അവതരിപ്പിച്ചു. 13,399 രൂപയാണ് ഇന്ത്യയില്‍ ഇതിന് വില. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലൂടെ ഈ സ്മാര്‍ട്ഫോണ്‍ സ്വന്തമാക്കാം.
3000 രൂപ വില വരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍, 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍, 15000 രൂപ വിലവരന്ന റിലയന്‍സ് റീട്ടെയില്‍ ഗിഫ്റ്റ് വൗച്ചര്‍ എന്നിവ ഈ സ്മാര്‍ട്ഫോണിന്റെ കൂടെ റിലയന്‍സ് വാഗ്ദാനം ചെയ്യുന്നു.

ഇത് കൂടാതെ കുറച്ച് സ്മാര്‍ടായ കാര്യങ്ങളും ഈ സ്മാര്‍ട്ഫോണില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘ സ്മാര്‍ട് റിങ്’ ഈ സവിശേഷതയിലൂടെ ഫോണ്‍ സൈലന്റ് മോഡിലാണെങ്കിലും നിങ്ങളുടെ ഫോണ്‍ എവിടെയെന്ന് ഇത് കാണിച്ചുതരുന്നു. മറ്റ് ഫോണുകളോട് കിടപിടിക്കുന്ന ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ഫോണിന്റെ മറ്റൊരു സവിശേഷത.
വീഡിയോകള്‍ കാണുമ്പോള്‍ നിങ്ങളുടെ കണ്ണ് ഡിസ്പ്ലേയില്‍ നിന്നും മാറിയാല്‍ തനിയെ വീഡിയോ നില്ക്കുന്ന സംവിധാനവും പുതിയ ഈ സ്മാര്‍ട്ഫോണിനുണ്ട്.
മറ്റു സവിശേഷതകള്‍
5.5 ഇഞ്ച് ഫുള്‍ എച്ച.ഡി ഐ.പി.എസ് ഡിസ്പ്ലേ
ഡ്യുവല്‍ സിം ആന്‍ഡ്രായിഡ് 6.1 മാര്‍ഷ്മല്ലോ
16മെഗാപിക്സല്‍ പിന് ക്യാമറ, 8മെഗാ പിക്സല്‍ മുന്‍ ക്യാമറ
മൂന്നു ജി.ബി.റാം, 32 ജീ.ബി റോം
സ്നാപ്പ്ഡാഗണ് ഒക്ടാകോര്‍ പ്രോസസര്‍, 3200mah ബാറ്ററി













