റിലയന്‍സ് എല്‍.വൈ.എഫ്1 ഇന്ത്യയില്‍; വില 13,399


റിലയന്‍സ് പുതിയ സ്മാര്‍ട്‌ഫോണായ എല്‍.വൈ.എഫ്1 ഇന്ത്യയില്‍ അവതരിപ്പിച്ചു. 13,399 രൂപയാണ് ഇന്ത്യയില്‍ ഇതിന് വില. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലൂടെ ഈ സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാം.


3000 രൂപ വില വരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍, 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍, 15000 രൂപ വിലവരന്ന റിലയന്‍സ് റീട്ടെയില്‍ ഗിഫ്റ്റ് വൗച്ചര്‍ എന്നിവ ഈ സ്മാര്‍ട്‌ഫോണിന്റെ കൂടെ റിലയന്‍സ് വാഗ്ദാനം ചെയ്യുന്നു.


ഇത് കൂടാതെ കുറച്ച് സ്മാര്‍ടായ കാര്യങ്ങളും ഈ സ്മാര്‍ട്‌ഫോണില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘ സ്മാര്‍ട് റിങ്’ ഈ സവിശേഷതയിലൂടെ ഫോണ്‍ സൈലന്റ് മോഡിലാണെങ്കിലും നിങ്ങളുടെ ഫോണ്‍ എവിടെയെന്ന് ഇത് കാണിച്ചുതരുന്നു. മറ്റ് ഫോണുകളോട് കിടപിടിക്കുന്ന ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്‌ഫോണിന്റെ മറ്റൊരു സവിശേഷത.

വീഡിയോകള്‍ കാണുമ്പോള്‍ നിങ്ങളുടെ കണ്ണ് ഡിസ്‌പ്ലേയില്‍ നിന്നും മാറിയാല്‍ തനിയെ വീഡിയോ നില്‍ക്കുന്ന സംവിധാനവും പുതിയ ഈ സ്മാര്‍ട്‌ഫോണിനുണ്ട്.

മറ്റു സവിശേഷതകള്‍

5.5 ഇഞ്ച് ഫുള്‍ എച്ച.ഡി ഐ.പി.എസ് ഡിസ്‌പ്ലേ
ഡ്യുവല്‍ സിം ആന്‍ഡ്രായിഡ് 6.1 മാര്‍ഷ്മല്ലോ
16മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8മെഗാ പിക്‌സല്‍ മുന്‍ ക്യാമറ
മൂന്നു ജി.ബി.റാം, 32 ജീ.ബി റോം
സ്‌നാപ്പ്ഡാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍, 3200mah ബാറ്ററി



Sharing is Caring