മോസ്കോ: സിറിയയില്‍ റഷ്യന്‍ വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. സിറിയയിലെ ഹിമീമീം വ്യോമതാവളത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനത്തിനുനേരെ വെടിവെപ്പോ ആക്രമണമോ ഉണ്ടായിട്ടില്ല. അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കമീഷനെ നിയമിച്ചിട്ടുണ്ട്.

സിറിയയില്‍ സര്‍ക്കാര്‍ സേനയെ സഹായിക്കുന്ന റഷ്യയുടെ പ്രധാന സൈനിക താവളമാണ് ഹിമീമീം വ്യോമതാവളം. പ്രസിഡന്റ് ബശ്ശാര്‍ അല്അസദിെന്റ സേനയെ സഹായിക്കാന്‍ 2015 മുതലാണ് റഷ്യന്‍ സൈന്യം സിറിയയിലെത്തിയത്. പ്രധാനമായും വ്യോമാക്രമണങ്ങളാണ് റഷ്യ സിറിയയില്‍ നടത്തുന്നത്.













