റഷ്യന്‍ സൈനിക വിമാന അപകടം: മരണ സംഖ്യ 39 ആ‍യി


മോസ്​കോ: സിറിയയില്‍ റഷ്യന്‍ വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ​39 ആയി. സിറിയയിലെ ഹിമീമീം വ്യോമതാവളത്തിലാണ് കഴിഞ്ഞ ദിവസം​ അപകടമുണ്ടായത്​. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്​ഥിരീകരിച്ചു.


സാങ്കേതിക തകരാറാണ്​ അപകടകാരണമെന്നാണ്​​ പ്രാഥമിക വിലയിരുത്തല്‍. വിമാനത്തിനുനേരെ വെടിവെപ്പോ ആക്രമണമോ ഉണ്ടായിട്ടില്ല. അപകടകാരണം സംബന്ധിച്ച്‌​ വിശദമായ അന്വേഷണത്തിന്​ കമീഷനെ നിയമിച്ചിട്ടുണ്ട്​.


സിറിയയില്‍ സര്‍ക്കാര്‍ സേനയെ സഹായിക്കുന്ന റഷ്യയുടെ പ്രധാന സൈനിക താവളമാണ്​ ഹിമീമീം വ്യോമതാവളം. പ്രസിഡന്‍റ്​ ബശ്ശാര്‍ അല്‍അസദി​​​​െന്‍റ സേനയെ സഹായിക്കാന്‍ 2015 മുതലാണ്​ റഷ്യന്‍ സൈന്യം സിറിയയിലെത്തിയത്​. പ്രധാനമായും വ്യോമാക്രമണങ്ങളാണ്​ റഷ്യ സിറിയയില്‍ നടത്തുന്നത്​.



Sharing is Caring