രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന് റിപ്പോര്‍ട്ട്


ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരന്‍ ആയിരുന്നില്ലെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷന്റെതാണ് കണ്ടെത്തല്‍. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.കെ. രൂപന്‍വാല്‍ അധ്യക്ഷനായ എകാംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആഗസ്ത് ആദ്യവാരം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് എ.കെ. രൂപന്‍വാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നും യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പറാവുവിന് പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




Sharing is Caring