രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം;ക​ട​പ്പു​റം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം


തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന വ​ലി​യ​തു​റ ക​ട​പ്പു​റം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​ക്കെ​തി​രെ നാ​ട്ടു​കാർ പ്ര​തി​ഷേ​ധം നടത്തി . പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി മ​ന്ത്രി​യെ ത​ട​ഞ്ഞു. ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ മ​ന്ത്രി​യെ ത​ട​ഞ്ഞ​ത്.


പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നു വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ട​ല്‍ ക്ഷോ​ഭ​ത്തി​ല്‍ നി​ര​വ​ധി വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചി​രു​ന്നു. ക​ട​ല്‍​ക്ഷോ​ഭം ഈ ​നി​ല​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍ ത​ക​രു​മെ​ന്ന ഭീ​തി​യി​ലാ​ണു ജ​ന​ങ്ങ​ള്‍.




Sharing is Caring