രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ മേധാവിയെ മാറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്നാണ് തുടര്‍ന്നാണ് അറസ്റ്റ്. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്ക് മുമ്ബിലും കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. സി.പി.എം അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുത്തു.
റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍ നിന്ന് നീക്കിയതെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അര്‍ധരാത്രിയില്‍ സി.ബി.ഐ മേധാവിയെ മാറ്റിയ നടപടി ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


രാജ്യത്തെ മുഖ്യ കുറ്റാന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സി.ബി.ഐ നടത്തി വരുന്ന മുഴുവന്‍ അന്വേഷണങ്ങളും നിര്‍ത്തിവെക്കണം. സി.ബി.ഐയെ ‘ക്ലോസ്ഡ് ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍’ എന്ന് വിളിച്ച്‌ പ്രതിഷേധക്കാര്‍ പരിഹസിച്ചു.



Sharing is Caring